Latest NewsKeralaNews

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; മുൻ യൂത്ത് കോൺഗ്രസ്  നേതാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. തിരുവള്ളൂർ മുരളി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിൽ 12 വയസുകാരിയെ കാറിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ശക്തം ; ദുരന്തത്തിലേക്ക് കുട്ടികളെ എറിഞ്ഞു കൊടുക്കരുത് ഭരണകൂടമേ

പോക്‌സ് വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയനുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് ഒളിവിൽ പോയ ഇയാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നാട്ടിൽ തിരിച്ചെത്തിയത്. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read Also: വാക്സിന്‍ ചലഞ്ചിനെ വിമര്‍ശിച്ച  രമേശ് ചെന്നിത്തലയേയും വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button