കൊല്ലം: കലയപുരം സങ്കേതത്തില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് പടരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 72 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 400ഓളം ആളുകളാണ് കലയപുരത്ത് കഴിയുന്നത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കലയപുരം സങ്കേതത്തിലുള്ള 170 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 72 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വലിയ രീതിയില്‍ രോഗവ്യാപനം കണ്ടെത്തിയതോടെ കലയപുരം സങ്കേതത്തില്‍ എഫ്എല്‍ടിസി പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും രണ്ട് ശുചീകരണ തൊഴിലാളികളും എഫ്എല്‍ടിസിയില്‍ സേവനം നല്‍കും.
Post Your Comments