ബി.ജെ.പി യുടെ എക്കാലത്തേയും ജനകീയ നേതാവ്, കെ.ജി മാരാര്‍ജിയുടെ ഓര്മ ദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ബി.ജെ.പി നേതാവ് അഡ്വ. എസ് .സുരേഷിന്റെ കുറിപ്പ്. ബി.ജെ.പിയിലെ ഏറ്റവും ജനകീയ നേതാവായിരുന്നു കെ.ജി.മാരാര്‍ജിയെന്ന് സുരേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. കാല് നൂറ്റാണ്ട് മുന്‍പ് കേവലം1000 വോട്ടിന് എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ട ബി.ജെ.പിയുടെ എക്കാലത്തേയും ജനകീയ നേതാവ് . അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് പറയുകയാണ് സുരേഷ്. അദ്ദേഹത്തിന്റ ഓര്മ ദിനത്തില്‍ ബി.ജെ.പി നേതാവ് അഡ്വ.എസ്.സുരേഷിന്റെ കുറിപ്പ് വൈറലാകുന്നു.
Read Also : ‘ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം,’ ഡൽഹി സർക്കാരിന്റെ വീഴ്ച; കോടതിയെ ഉദ്ദരിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കാല് നൂറ്റാണ്ട് മുന്‍പ് കേവലം1000 വോട്ടിന് MLA സ്ഥാനം നഷ്ടപ്പെട്ട BJP യുടെ എക്കാലത്തേയും ജനകീയ നേതാവ്…..സഹപ്രവര്‍ത്തകര്‍ക്ക് സ്നേഹസ്പര്‍ശം മാത്രം പകര്‍ന്ന നേതാവ്…..ത്യാഗം, നിഷ്ഠ, സമര്‍പ്പണം, സത്യസന്ധത, ദീര്‍ഘവീക്ഷണം എന്നിവ ഗുണങ്ങളായ നേതാവ്….K.G. മാരാര്‍ജി
ഇന്ന് രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാരാര്‍ജിയോടൊപ്പം BJP യില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല….പക്ഷേ അദ്ദേഹം സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ BJP സംസ്ഥാന കാര്യാലയമായിരുന്ന ‘അരവിന്ദോ ‘ യില്‍ ജില്ലാ പ്രസിഡന്റായി ഏഴ് വര്‍ഷക്കാലം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു…. ആ വേളയില്‍ ഒരു MLA യും , രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ,നഗരസഭാ പ്രതിപക്ഷ നേതൃസ്ഥാനവും, സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനവും, എന്റെ സ്വന്തം പഞ്ചായത്തുള്‍പ്പെടെ 4 പഞ്ചായത്ത് ഭരണവും , 250 ഓളം ജനപ്രതിനിധികളും , താമര ചിഹ്നത്തില്‍ 5,68,000 ല്‍പ്പരം വോട്ടും ലഭിക്കുന്ന ഉജ്ജ്വല മുന്നേറ്റമുണ്ടായി… ഇതെല്ലാം മാരാര്‍ജിയുടെ അദൃശ്യമായ അനുഗ്രഹവും കൂടിയാകാം…..
എന്റെ കുട്ടിക്കാലത്ത് മാരാര്‍ജിയില്‍ നിന്നുണ്ടായ ഒരനുഭവവും കുറിക്കാതിരിക്കാന്‍ കഴിയില്ല.1986-ല്‍ സ്കൂള്‍വിട്ട് പുസ്തക കെട്ടുമായി കല്ലിയൂര്‍ ജംഗ്ഷനില്‍ വന്നപ്പോള്‍ , K.G. മാരാര്‍ പ്രസംഗിക്കുന്ന വിവരമറിഞ്ഞു. ഉടന്‍ തന്നെ മാരാര്‍ജി വന്നിറങ്ങി, ആവേശത്തോടെ ഞാന്‍ ‘ജയ് ജയ് കെ.ജി. മാരാര്‍ ‘ എന്ന് മുദ്രാവാക്യം വിളിച്ചു.
മാരാര്‍ ജി എന്റെ അടുത്തേക്ക് വന്ന് എന്നെ ചേര്‍ത്ത് പിടിച്ച് ശേഷം പറഞ്ഞു. ജയ് ജയ് മാരാര്‍ എന്നല്ല, ജയ് ജയ് ഭാരത് മാതാ എന്നാണ് വിളിക്കേണ്ടത്…. എന്ന്. എത്ര മഹത്തായ തത്വമാണ് അദ്ദേഹത്തെ ആദ്യമായി കണ്ട ഒരു പത്താം ക്ലാസ്സുകാരന് അദ്ദേഹം പകര്‍ന്നു തന്നതെന്ന് ചിന്തിക്കൂ. അതെ, ജീവിച്ചിരുന്നപ്പോള്‍ സ്വയം ജയ ജയ പാടിപ്പിക്കാത്തതു കൊണ്ടാകാം
അദ്ദേഹം ഇന്നും ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നത്.
പ്രണാമം??
Post Your Comments