തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 68 ലക്ഷത്തിൽ അധികം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 68,27,750 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്.
Also Read: ആഗോള വാക്‌സിൻ വിതരണം 100 കോടി കടന്നു; കോവിഡിനെതിരെ പോരാട്ടം തുടർന്ന് ലോകരാജ്യങ്ങൾ
57,88,558 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിലും വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. മെയ് 1 മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ വിതരണം ആരംഭിക്കുന്നതിലൂടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് നിലവിൽ 3 ലക്ഷം ഡോസ് വാക്‌സിൻ കൂടിയാണ് സ്‌റ്റോക്കുള്ളത്. കൂടുതൽ ഡോസുകൾ എത്തിക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നടപടികളും സംസ്ഥാന സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
Post Your Comments