കൊച്ചി: വൈഗ കൊല കേസിലെ പ്രതി സനു മോഹനെ ഗോവയിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. നിർണായക വിവരങ്ങൾ ഇവിടെ നിന്നും ലഭിച്ചതായാണ് വിവരം. ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ് നടന്നത്. ഇവിടെ വെച്ച് ഉൾക്കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നാണ് സനു മോഹൻ പറഞ്ഞിരുന്നത്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5371 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 26018 പേർ
ലൈഫ് ഗാർഡ് വന്നാണ് തന്നെ രക്ഷിച്ചതെന്നും സനു മോഹൻ മൊഴി നൽകിയിരുന്നു. ഈ മൊഴികൾ സത്യമാണോയെന്ന് പോലീസ് പരിശോധിച്ചു. ഗോവയിൽ സനു മോഹൻ പോകാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടന്നു. ഇവിടെ സനു മോഹന് ചില അടുത്ത സുഹൃത്തുക്കളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
മൂകാംബികയിലാണ് നാളെ തെളിവെടുപ്പ് നടക്കുക. ഇവിടെ സനു മോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കൊല്ലൂരിലെ ഹോട്ടലിലും കാർവാർ ബീച്ചിലുമെല്ലാം നാളെ തെളിവെടുപ്പ് നടത്തും. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം ഭാര്യയ്‌ക്കൊപ്പം നിർത്തി സനു മോഹനെ വീണ്ടും ചോദ്യം ചെയ്യും.
Read Also: മൻ കീ ബാത്ത്; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
Post Your Comments