Latest NewsKeralaNews

BREAKING: കേരളത്തിൽ വീണ്ടും കാൽ ലക്ഷം കടന്ന് കോവിഡ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

കോഴിക്കോടും എറണാകുളത്തും ഇന്നും 3000ത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാൽ ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികൾ. ഇന്ന് 26,685 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1,31,155 സാമ്പിളുകൾ പരിശോധിച്ചു. 20.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Also Read: വംഗനാട്ടിൽ കാവിക്കൊടി പാറും; മമതയും ഇടത് വലത് മുന്നണികളും കാഴ്ചക്കാരാകുമെന്ന് വിലയിരുത്തൽ

കോഴിക്കോടും എറണാകുളത്തും ഇന്നും 3000ത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 7067 പേര്‍ രോഗമുക്തി നേടി. 1,98,576 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളില്‍ പരിഭ്രാന്തി പരത്താതെ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കണം. അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങളിലേയ്ക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും കോവിഡ് ചട്ടപാലനത്തില്‍ വീഴ്ച വരുത്താതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളിലെ കിടക്കകളുടെ എണ്ണം യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണം. 25 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണം. ഓരോ ദിവസവും കിടക്കകളുടെ എണ്ണം ആരോഗ്യവകുപ്പിനെ അറിയിക്കണം. ആംബുലന്‍സ് ഉടമകളും സേവന ദാതാക്കളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ ആശുപത്രികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button