Latest NewsIndiaNews

കോവിഡ് പ്രതിരോധത്തിന് സായുധ സേന സജ്ജം; പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ്

സേന പ്രാദേശിക തലത്തിൽ പ്രവർത്തിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു

ന്യൂഡൽഹി: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് എല്ലാ സഹായവും ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇതിനായി പ്രതിരോധ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സായുധസേന സജ്ജമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Also Read: ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രം പണം നൽകിയിട്ടും സ്ഥാപിക്കാതെ ഡൽഹി സർക്കാരിന്റെ അനാസ്ഥ; കേസെടുക്കണമെന്ന്‌ ബി.ജെ.പി

പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും സേന പ്രാദേശിക തലത്തിൽ പ്രവർത്തിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം.എം നരവാനെ, നേവി ചീഫ് അഡ്മിറൽ കരംബീർ സിംഗ്, ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്‌നാഥ് സിംഗ് നടത്തിയ വെർച്വൽ മീറ്റിംഗിലാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.

രാജ്യത്ത് ഓക്‌സിജന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യോമസേന വിമാനങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ രോഗവ്യാപനം രൂക്ഷമായ ഡൽഹിയിൽ ഡിആർഡിഒ കോവിഡ് കെയർ സെന്റർ ആരംഭിച്ചിരുന്നു. രാജ്യത്തെ സൈനിക ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി കിടക്കകൾ മാറ്റിവെക്കാനും അടുത്തിടെ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button