തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി സർക്കാർ. ഇക്കാര്യം സംബന്ധിച്ച് സർക്കാർ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേരുക.
Read Also: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ; കോവിഡ് നിയന്ത്രണങ്ങളോടെ സത്യപ്രതിജ്ഞാ ചടങ്ങ്
സ്വകാര്യ മേഖലയിൽ കോവിഡ് ചികിത്സ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ചെലവിൽ ചികിത്സ നടത്താൻ എത്ര ആശുപത്രികൾ തയ്യാറാകും എന്നീ വിവരങ്ങൾ ഇന്നത്തെ യോഗത്തിൽ അറിയാം.
407 സ്വകാര്യ ആശുപത്രികളാണ് നിലവിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നത്. ഇതിൽ 137 ആശുപത്രികളിൽ കോവിഡ് ചികിത്സ നൽകുന്നുണ്ട്. ജനറൽ വാർഡിന് 2300, ഐസിയു ചാർജ് 6500, വെന്റിലേറ്ററോട് കൂടിയ ഐസിയുവാണെങ്കിൽ 11,500 എന്നിങ്ങനെയാണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments