കൊച്ചി: സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചുവരുന്ന ലഹരി വേട്ടയ്ക്ക് അറുതിയില്ല. സർക്കാർ കണ്ണടയ്ക്കുമ്പോൾ പെരുകുന്നത് ലഹരി മാഫിയകൾ. കൊച്ചിയിൽ ലഹരിമരുന്നായ ബുപ്രിനോര്ഫിന് ഗുളികകളും ഇവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലം തടയുന്നതിനായുള്ള മറുമരുന്നുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ആലുവ ചൂര്‍ണിക്കര തായിക്കാട്ടുകര സ്വദേശി മന്സീല് വീട്ടില്‍ മന്‍സൂര്‍ (31), ആലുവ യു.സി കോളജ് ദേശം സ്വദേശി കാരായികുടം വീട്ടില്‍ അനൂപ് (34) എന്നിവരാണ് 10 ബുപ്രിനോര്ഫിന് ടാബ്ലറ്റുകളും 72 ആംപ്യൂളുകളുമായി പിടിയിലായത്.
Read Also: ബിയര്‍ കൊണ്ട് പോയ ലോറി മറിഞ്ഞു, ബിയർ ബോട്ടിലുകൾക്കായി കൂട്ടയടി ; വീഡിയോ വൈറൽ
എന്നാൽ ബുപ്രിനോര്ഫിന് പൊടിച്ച് കലക്കി കുത്തിവെക്കുമ്പോഴുണ്ടാകുന്ന ഛര്‍ദില്‍ തടയുന്നതിനായി ഉപയോഗിക്കുന്ന ആംപ്യൂളുകളുമായി നില്‍ക്കുകയായിരുന്ന അനൂപാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് ലഹരി ഉപയോഗിക്കുമ്പോള്‍ ഛര്‍ദില്‍ വരാതിരിക്കാന്‍ ഉപയോഗിക്കുന്നവയാണിവയെന്നും ആലുവയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മന്‍സൂറില്‍നിന്ന് ലഹരിമരുന്ന് കൈപ്പറ്റി ഇത് കൈമാറുകയാണെന്നും വ്യക്തമായി.തുടര്‍ന്ന് അനൂപിനെ അന്വേഷിച്ച് ലഹരിമരുന്ന് കൈമാറ്റത്തിനെത്തിയ മന്സൂറിനെയും എക്സൈസ് സംഘം പിടികൂടുകയായിരുന്നു. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. അന്‍വര്‍ സാദത്തും സ്പെഷല്‍ ആന്റി നാര്‍കോട്ടിക് ഗ്രൂപ് അംഗങ്ങളുമാണ് പ്രതികളെ വലയിലാക്കിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജെ. റോബിന് ബാബു, കെ.ആര്. രാം പ്രസാദ്, എം. റെനി, അനസ്, സിസ്ഥാര്ഥ്, ദീപു തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments