KeralaLatest News

‘400 രൂപയുടെ കോവിഡ് വാക്സിനെ കുറിച്ചോർത്ത് വിഷമിക്കുന്നവർക്ക് RTPCR ടെസ്റ്റിംഗിന് 1700 രൂപ ആയതിൽ ഒരു വിഷമവുമില്ല’

ജീവിതത്തിൽ ഒരു വ്യക്തിക്ക് 2 ഡോസ് കോവിഡ് വാക്സിൻ മതിയായേക്കും.. അതായത് 800 രൂപ ചെലവ്

കോവിഡ് വാക്സിന്റെ വിലയിൽ വിവാദമുണ്ടാക്കുന്നവർ എന്ത് കൊണ്ട് ടെസ്റ്റിന്റെ വിലകൂടുതലിൽ വിഷമിക്കുന്നില്ലെന്ന കുറിപ്പുമായി വൈശാഖ് സദാശിവൻ. ഇതിൽ വിശദീകരണവുമായി അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ച്,

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

400 രൂപയുടെ കോവിഡ് വാക്സിനെ കുറിച്ചോർത്ത് കുണ്ഠിതപ്പെടുന്നവർക്ക് കേരളത്തിലെ RTPCR ടെസ്റ്റിംഗ് നിരക്ക് 1700 രൂപയാണെന്നതിൽ ഒരു തരി പോലും ആശങ്ക തോന്നാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു…

ജീവിതത്തിൽ ഒരു വ്യക്തിക്ക് 2 ഡോസ് കോവിഡ് വാക്സിൻ മതിയായേക്കും.. അതായത് 800 രൂപ ചെലവ്.. പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നാണേൽ 1200 രൂപ.. പരമാവധി പോയാൽ 1500 രൂപ..

എന്നാൽ RTPCR അങ്ങനെയല്ല… ഒന്നിലധികം തവണ Primary contact ആയി ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയാൽ അത്ര തവണ RTPCR ചെയ്യേണ്ടി വരും.. ടെസ്റ്റൊന്നിന് 1700 രൂപ ചെലവും വരും..

കേരളത്തെ അപേക്ഷിച്ച് മറ്റ് പല സംസ്ഥാനങ്ങളിലും RTPCR നിരക്ക് വളരെ കുറവാണ്.. ആന്ധ്രാപ്രദേശ് – 499 രൂപ, തെലങ്കാന – 500 രൂപ, മഹാരാഷ്ട്ര – 500 രൂപ, കർണ്ണാടക – 800 രൂപ ഇങ്ങനെയാണ് നിരക്കുകൾ…

പൊതുജനാരോഗ്യപാലനം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് RTPCR ടെസ്റ്റിന് രണ്ടോ മൂന്നോ ഇരട്ടിയിലധികം ചാർജ്ജ് ഈടാക്കുന്നത് കേരളത്തിൽ അവസാനിപ്പിക്കാനും മോദി വേണ്ടി വരുമോ..?

Dr. വൈശാഖ് സദാശിവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button