Latest NewsNewsIndia

കര്‍ഫ്യൂ സമയത്ത് കാമുകിയെ കാണാന്‍ ആഗ്രഹം; യുവാവിന് കിടിലന്‍ മറുപടിയുമായി പൊലീസ്

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഭാഗികമായും അല്ലാതെയുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയില്‍ നടന്ന രസകരമായ ഒരു സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഫ്യൂ മറികടന്ന് കാമുകിയെ കാണാന്‍ സാധിക്കുമോയെന്ന യുവാവിന്റെ അഭ്യര്‍ത്ഥനയോട് മുംബൈ പൊലീസ് പ്രതികരിച്ച രീതിയാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. അശ്വിന്‍ വിനോദ് എന്ന യുവാവ് തനിക്ക് കാമുകിയെ കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് പൊലീസിന് ട്വീറ്റ് ചെയ്യുകയായിരുന്നു. തന്റെ വാഹനം പുറത്തിറങ്ങാന്‍ ഏത് സ്റ്റിക്കറാണ് ഉപയോഗിക്കേണ്ടതെന്നും താന്‍ അവളെ മിസ് ചെയ്യുന്നുവെന്നുമായിരുന്നു യുവാവിന്റെ ട്വീറ്റ്.

ഈ ട്വീറ്റിന് മറുപടിയുമായി പൊലീസെത്തി. ‘കാമുകിയെ കാണുക എന്നത് താങ്കള്‍ക്ക് അവശ്യകാര്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ അത് ഞങ്ങളുടെ അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെടുന്നില്ല. അകലം ഹൃദയങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയേ ഉള്ളൂ, നിലവില്‍ ആരോഗ്യത്തോടെയിരിക്കുക. ഒരു ആയുസ് മുഴുവന്‍ ഒരുമിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഈ സമയവും കടന്നുപോകും.’ പൊലീസ് പറഞ്ഞു. ആയിരക്കണക്കിന് ലൈക്കുകളും നൂറ് കണക്കിന് റീട്വീറ്റുകളുമാണ് പൊലീസിന്റെ ഈ ട്വീറ്റിന് ലഭിച്ചത്. നടന്‍ ഹര്‍ഷവര്‍ധന്‍ ‘സോ സ്വീറ്റ്’ എന്നാണ് റീട്വീറ്റ് ചെയ്ത് ക്യാപ്ഷന്‍ നല്‍കിയത്.

https://twitter.com/harsha_actor/status/1385177528378159109?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1385177528378159109%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fmumbai-polices-reply-to-man-who-wanted-to-meet-girlfriend-during-curfew-2419689

shortlink

Related Articles

Post Your Comments

Related Articles


Back to top button