ന്യൂഡല്‍ഹി: ആര്‍.ടി.പി.സി.ആറും ഓക്സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകളും ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍. കോവിഡിന്‍റെ രണ്ടാം തരംഗം വ്യാപകമായതിന് പിന്നാലെയാണ് ഗൂഗിളില്‍ കോവിഡുമായി ബന്ധപ്പെട്ടവ കൂടുതല്‍ തിരയാന്‍ തുടങ്ങിയെതന്ന് ഗൂഗിളിന്‍റെ ഡാറ്റകള്‍ പറയുന്നു. ആര്‍.ടി.പി.സി.ആറും ഓക്സിജന്‍ സിലിണ്ടറും, ആശുപത്രികിടക്കകള്‍ക്കും പുറമെആന്റി വൈറല്‍ മരുന്നായ റെംഡെസിവിറുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. അതില്‍ ആര്‍.ടി.പി.സി.ആറാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞത്.
ഗൂഗിള്‍ ട്രെന്‍ഡുകളില്‍ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 നാണ് ഈ വാക്കുകള്‍ അന്വേഷിക്കുന്നവരുടെ ഏണ്ണം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്.സെര്‍ച്ചിങ്ങില്‍ ഏറ്റവും മുന്നിലെത്തിയ ആര്‍.ടി.പി.സി.ആറിനൊപ്പം എത്താന്‍ മറ്റുവാക്കുകള്‍ക്കൊന്നും ആയില്ലെന്നും കണക്കുകള്‍ പറയുന്നു. ന്യൂഡല്‍ഹി,മുംബൈ,ബംഗളുരു,ഹൈദരാബാദ്, എന്നിവിടങ്ങളാണ് ആര്‍.ടി.പി.സി.ആറിന്‍റെ തിരച്ചിലില്‍ ഏറ്റവും മുന്നിലുള്ള നഗരങ്ങള്‍. സമീപത്തെ കൊറോണ പരിശോധന കേന്ദ്രം അന്വേഷിച്ചവരുടെ എണ്ണം 5000 ശതമാനമാണ് മാര്‍ച്ച് 22 ന് ശേഷം രാജ്യത്ത് ഉയര്‍ന്നത്. സമീപത്തെ കോവിഡ് ആശുപത്രികള്‍, കിടക്കകളുടെ ഒഴിവുകള്‍ തുടങ്ങിയവ അന്വേഷിച്ച ലക്ഷക്കണക്കിന് ആളുകളാണ് കര്‍ണാടകയിലുള്ളത്.ആന്‍റി വൈറല്‍ മരുന്നായ റെംഡെസിവിറിനെയാണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും ഏറ്റവും കൂടുതല്‍ തിരഞ്ഞത്
Post Your Comments