തിരുവനന്തപുരം : ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ക്ഷാമം മൂലം വലയുമ്പോള്‍ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഓക്‌സിജന്‍ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായ കേരളം തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നുമുണ്ട്.
Read Also : കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി
മിച്ചോത്പ്പാദനം പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പി ഇ എസ് ഒ) കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനം പ്രതിദിനം 199 മെട്രിക് ടണ്‍ ആണ്. കോവിഡ് രോഗികള്‍ക്ക് സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ ഓക്‌സിജന്റെ അളവ് 35 മെട്രിക് ടണ്ണും കോവിഡിതര രോഗികള്‍ക്ക് ഇത് 45 മെട്രിക് ടണ്ണുമാണ്.
സംസ്ഥാനത്തിന്റെ മൊത്തം ഓക്‌സിജന്‍ ഉത്പ്പാദന ശേഷി പ്രതിദിനം 204 മെട്രിക് ടണ്ണാണ്. പ്രതിദിനം 149 മെട്രിക് ടണ്‍ ഉത്പ്പാദനശേഷിയുള്ള ഐനോക്സ്, 6 മെട്രിക് ടണ്‍ ഉത്പ്പാദനശേഷിയുള്ള കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, 5.45 മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള കൊച്ചിന്‍ ഷിപ്യാര്‍ഡ്, 0.322 മെട്രിക് ടണ്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്‌സിജന്‍
ഉത്പ്പാദകര്‍ . ഇത് കൂടാതെ 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ പ്രതിദിനം ഏതാണ്ട് 44 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉതപ്പാദിപ്പിക്കുന്നുണ്ട്.
അതേസമയം, വരും ദിവസങ്ങളില്‍ കേരളത്തിലും ഓക്‌സിജന്റെ ആവശ്യം വര്‍ദ്ധിക്കുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നു. ഏപ്രില്‍ 25 ആകുമ്പോഴേക്കും 105,000 രോഗികള്‍ക്ക് 51.45 മെട്രിക്ടണ്‍ ഓക്‌സിജന്‍ പ്രതിദിനം ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിതര രോഗികള്‍ക്ക് 47.16 മെട്രിക്ടണ്‍ ഓക്‌സിജനും ആവശ്യമായി വരുമെന്ന് കരുതപ്പെടുന്നു.
കോവിഡിന്റെ ആദ്യത്തെ തരംഗത്തിന് ശേഷം കേരളം ഐ.സി.യു കിടക്കകളുടെ എണ്ണം കൂട്ടുകയും വെന്റിലേറ്ററുകളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 9,735 ഐ.സി.യു കിടക്കകളില്‍ 999 എണ്ണം മാത്രമേ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളൂ. 3,776 വെന്റിലേറ്ററുകളില്‍ 277 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. നിലവില്‍ കേരളത്തിന് ഓക്‌സിജന്‍ ക്ഷാമം നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.
Post Your Comments