COVID 19KeralaLatest NewsNews

7.30ന് ഹോട്ടലുകള്‍ അടപ്പിക്കുന്നു; ഭക്ഷണ വിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നു ഹോട്ടല്‍ ഉടമകള്‍

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിന്റെ ദുരിതത്തിലാണ് സംസ്ഥാനം. ഇന്ന് മാത്രം ഇരുപത്തിയെട്ടായിരം രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി ഒമ്ബതിന് അടക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ 7.30ന് ഹോട്ടലുകള്‍ അടപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്​റ്റാറന്‍റ് അസോസിയേഷന്‍.

read also : ഏപ്രില്‍ 24ന് കെഎസ്‌ആര്‍ടിസിയിലെ മുഴുവന്‍ വിഭാ​ഗത്തിലെ ജീവനക്കാര്‍ക്കും അവധി
സംസ്ഥാന ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണ് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചത്. പല ജില്ലകളിലും ഏഴു മണി കഴിയുമ്പോള്‍തന്നെ ഉദ്യോഗസ്ഥരെത്തി ഹോട്ടലുകള്‍ അടപ്പിക്കുകയും പിഴ ഈടാക്കുകയുമാണ്.

സര്‍ക്കാറും ജില്ല ഭരണകൂടങ്ങളും തമ്മില്‍ ഏകോപനമില്ലായ്മ മൂലം കഷ്​ടപ്പെടുന്നത് ഹോട്ടലുടമകളാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭക്ഷണ വിതരണ മേഖലയെ ദ്രോഹിക്കുന്ന നടപടികള്‍ പിന്‍വലിക്കണമെന്നും രാത്രി ഒമ്ബതു വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കെ.എച്ച്‌.ആര്‍.എ സംസ്ഥാന പ്രസിഡന്‍റ് മൊയ്തീന്‍കുട്ടി ഹാജി, ജന. സെക്രട്ടറി ജി. ജയ്പാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button