പാലക്കാട്: സംസ്ഥാനത്ത് ജയിലുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രതയിൽ ജയില്‍ വകുപ്പ്. കാര്യമായ സമ്പര്‍ക്കമില്ലാത്ത തടവുകാരില്‍ ചിലര്‍ക്ക് കോവിഡ് കണ്ടെത്തിയതോടെ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് മാത്രം ജയില്‍ നിവാസികളില്‍ 19 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തടവുകാര്‍ക്കിടയില്‍ കോവിഡ് പരിശോധന ഉൗര്‍ജിതമാക്കി.
1800ലധികം ജയില്‍ ജീവനക്കാര്‍ ഈ കാലയളവില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയതായി ഡി.ഐ.ജി സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ജയിലുകളിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പരിശോധനകള്‍ ഊർജിതമായി നടത്തുന്നതോടൊപ്പം തടവുകാര്‍ക്ക് വാക്സിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ് കൂട്ടപരിശോധനക്കെതിരെ കെജിഎംഒഎ; മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊല്ലം സബ് ജയിലില്‍ ആകെയുള്ള 140 തടവുകാര്‍ക്ക് ഇതിനകം വാക്സിനേഷന് പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സങ്കീര്‍ണ സാഹചര്യം പരിഗണിച്ച് വിചാരണത്തടവുകാരടക്കമുള്ളവരെ സ്വന്തം ജാമ്യത്തില്‍ വിടുന്നതിനെക്കുറിച്ച് ഡി.ജി.പി ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍- രണ്ട്, എറണാകുളം- 19, പാലക്കാട് ജില്ല ജയില്‍- രണ്ട്, തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍- രണ്ട്, വിയ്യൂര്‍- മൂന്ന് എന്നിങ്ങനെയാണ് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം.
Post Your Comments