തിരുവനന്തപുരം: യുവജനോത്സവ ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് കേരള സര്‍വകലാശാല ഉദ്യോഗസ്ഥയായ ടി.വിജയലക്ഷ്മിയെ ആക്രമിച്ച കേസ് പിന്‍വലിക്കാനാവില്ലെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ.അനീസ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉള്‍പ്പെട്ട കേസാണ്.2017 മാര്‍ച്ച് 30നാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായിരുന്ന വിജയലക്ഷിയെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞ് ആക്രമിച്ചത്.
യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അഷിത, യൂണിയന്‍ സെക്രട്ടറി അമല്‍,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പേന കൊണ്ട് വിജയലക്ഷ്മിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ എ.എ.റഹീം വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തി. ഡി.ജി.പിക്ക് വിജയലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കേസ് തുടര്‍ന്ന് നടത്താന്‍ താത്പര്യമില്ലെന്നും പൊതുജനതാത്പര്യാര്‍ത്ഥം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷക ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ അഭിഭാഷകയായ ഉമ നൗഷാദ് സമര്‍പ്പിച്ച ഹര്‍ജി, വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളുകയായിരുന്നു. നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പ്രതികള്‍ വിചാരണ ചെയ്യപ്പെടണമെന്നും വിജയലക്ഷ്മി ആവശ്യപ്പെട്ടു.
Post Your Comments