KeralaLatest NewsNewsDevotional

വിഷ്ണു ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍ ഇരട്ടിഫലം

പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ഇത്തവണത്തെ ഏകാദശിയായ കാമദാ ഏകാദശി 23 വെള്ളിയാഴ്ചയാണ്.

ഈ ഏകാദശിയില്‍ സര്‍വ്വ ആഗ്രഹങ്ങളും സാധികമെന്നും പാപങ്ങള്‍ നശിക്കുമെന്നും പറയപ്പെടുന്നു. ഗന്ധര്‍വ്വരാജ്യത്തെ പുണ്ഡരീക രാജാവിന്റെ ശാപത്താല്‍ രാക്ഷസനായിത്തീര്‍ന്ന ലളിതന്‍, കാമദാ ഏകാദശിവ്രതം നോറ്റ് ശാപമുക്തനായിതീര്‍ന്നുവെന്നാണ് ഐതിഹ്യം.

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button