
ലക്‌നൗ: അയോധ്യയിൽ ഓക്‌സിജൻ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ശ്രീ റാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാജ്യം മുഴുവൻ കോവിഡിനെതിരെ പോരാടുമ്പോൾ ആ പോരാട്ടത്തിൽ തങ്ങളും പങ്കാളികളാകുകയാണെന്ന് ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്ര പറഞ്ഞു.
Also Read: കോവിഡ് വ്യാപനം; സ്ഥിതിഗതികള്‍ വിലയിരുത്താനൊരുങ്ങി പ്രധാനമന്ത്രി, നാളെ ഉന്നതതല യോഗം ചേരും
അയോധ്യയിലെ ദസ്രത് മെഡിക്കൽ കോളേജിലാകും പ്ലാന്റ് സജ്ജീകരിക്കുക. ഏകദേശം 55 ലക്ഷം രൂപ ചെലവാണ് ഓക്‌സിജൻ പ്ലാന്റ് നിർമ്മാണത്തിന് കണക്കാക്കിയിരിക്കുന്നത്. പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഉത്തർപ്രദേശിൽ ആവശ്യമായ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള കൊറോണ സെന്റർ പ്രവർത്തനം ആരംഭിച്ചു. വിദഗ്ധരായ ഡോക്ടർമാർ, നഴ്‌സുമാർ, ആംബുലൻസ് തുടങ്ങിയ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റിംഗ് സൗകര്യവും ആരംഭിക്കും. ഗ്രാൻഡ് റോഡിലെ ഭക്ത നിവാസാണ് ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ കൊറോണ സെന്ററായി മാറ്റിയത്.
Post Your Comments