NattuvarthaLatest NewsKeralaNews

പോലീസുകാരന്‍ പ്രതിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

അറസ്റ്റിലായ പ്രതിയുടെ കയ്യിലുണ്ടായിരുന്ന എ.ടി.എം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരന്‍ തട്ടിയ സംഭവം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌.പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല.

സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് സ്റ്റേഷനിലെ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ചൊക്ലി ഒളിവിലം സ്വദേശിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് 70,000 രൂപ കവര്‍ന്ന സംഭവത്തിലാണ് ഗോകുല്‍ എന്നയാളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗോകുലിന്‍റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കിയാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന സിപിഒ ശ്രീകാന്ത് അരലക്ഷം രൂപ തട്ടിയെടുത്തത്.

ഡി.വൈ.എസ്‌.പി കെ.ഇ പ്രേമചന്ദ്രന്‍റെ നിര്‍ദേശാനുസരണം സി.ഐ വി.ജയകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്തിന്‍റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് റൂറല്‍ എസ്‌.പി ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു. തുടർന്ന് റൂറല്‍ എസ്‌.പി അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

shortlink

Post Your Comments


Back to top button