ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാളെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.
രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ വേണ്ടി പ്രധാനമന്ത്രി ഇന്ന് ഉന്നത തലയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ക്ഷാമം നേരിടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ നീക്കം തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്‌സിജന്‍ ലഭ്യത വര്‍ധിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെയും, കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കടുത്തു.
Post Your Comments