കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഞ്ജു വാര്യർ, സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ടെക്നോ-ഹൊറർ സിനിമ എന്ന ഖ്യാതിയോടെയാണ് ചതുർമുഖം റിലീസ് ചെയ്തത്. ഏപ്രിൽ എട്ടിനായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. മഞ്ജു വാര്യർ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. തേജസ്വിനിയായി മഞ്ജു വാര്യരും, സണ്ണിയുടെ ആന്റണി എന്ന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സഹപാഠികളായ തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷൻസിന്റെ ബിസിനസ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയർഡ് അഗ്രിക്കൾച്ചർ കോളേജ് അധ്യാപകനായ ക്ലെമന്റ് (അലസിയർ) കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
Post Your Comments