
പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
Read Also: കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്; കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ തെറ്റിദ്ധാരണ പരത്തുകയാണ്. എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്ന നിലപാടിലാണ് സംസ്ഥാന. കേന്ദ്രത്തിന്റെ വാക്‌സിൻ നയം തെറ്റാണെന്ന് പറഞ്ഞ് സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകൾക്കുള്ള സൗകര്യം ലഭ്യമല്ല. രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോകോൾ ലംഘിക്കുകയും പിന്നീട് അതിനെ ന്യായീകരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർ അറസ്റ്റിൽ
Post Your Comments