ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 1055 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1086 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,09,093 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,92,448 ഉം ആയി ഉയർന്നു.
കൊറോണ വൈറസ് ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,869 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി 9,776 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,182 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 468, മക്ക 206, കിഴക്കൻ പ്രവിശ്യ 166, മദീന 41, അസീർ 35, ജീസാൻ 29, ഹാഇൽ 24, തബൂക്ക് 21, അൽ ഖസീം 21, വടക്കൻ അതിർത്തി മേഖല 12, അൽബാഹ 12, നജ്റാൻ 11, അൽ ജൗഫ് 9.
Post Your Comments