കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റുകൾ താത്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചത്തേയ്ക്കാണ് നിയന്ത്രണം.
Also Read: കേരളത്തിന് കൂടുതൽ വാക്‌സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ; ലഭിച്ചത് 6.5 ലക്ഷം ഡോസുകൾ
വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ പള്ളിക്കര ബീച്ച് അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ബേക്കൽ കോട്ട നേരത്തെ തന്നെ അടച്ചിരുന്നു. ഇതിന് പുറമെ, ശനിയാഴ്ച മുതൽ കാസർഗോഡ് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായി.
ഓരോ പി.എച്ച്.സികളിലും 25 രോഗികളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക സംവിധാനമൊരുക്കാൻ തീരുമാനമായി. ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ കോവിഡിനെ നേരിടാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളിൽ ചികിത്സയിൽ കഴിയാൻ സാധിക്കാത്ത കോവിഡ് രോഗികളെയാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റുക.
Post Your Comments