
ചെറുതുരുത്തി∙ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. തലശ്ശേരി പാലക്കുണ്ടിൽ ജിഷൻകുമാർ (47) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. തലശ്ശേരി സെന്ററിൽ മാസ്ക് ധരിക്കാതെ നിൽക്കുകയായിരുന്ന യുവാവിനെ നിയമം ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കുന്നതിനായി പേരും വിലാസവും ചോദിച്ച പൊലീസുക്കാരനെ ഇയാൾ ആക്രമിക്കുകയായിരുന്നു ഉണ്ടായത് . ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
Post Your Comments