കൊവിഡ് വാക്സിൻ സംസ്ഥാനത്ത് സൗജന്യമായി നൽകുമെന്ന പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചതോടെ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. കേന്ദ്രം 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി നൽകുന്ന വാക്സിൻ കേരളം വീണ്ടും സൗജന്യമായി നൽകുകയാണെന്ന് പരിഹസിച്ച് ഡോ. വൈശാഖ് സദാശിവൻ. ഞങ്ങൾ യാത്ര പുറപ്പെട്ടു.. വേണേൽ അരമണിക്കൂർ മുൻപേ പുറപ്പെടാം എന്ന ശൈലിയാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാർ ‘free’ ആയി നൽകിയ കോവിഡ് വാക്സിൻ, കേരളത്തിൽ ‘സൗജന്യ’മായി നൽകിയ സംസ്ഥാന സർക്കാരാണ് നമുക്കുള്ളത്.. ” ഞങ്ങൾ യാത്ര പുറപ്പെട്ടു.. വേണേൽ അരമണിക്കൂർ മുൻപേ പുറപ്പെടാം” എന്ന ശൈലിയിലാണ്, സൗജന്യമായി കിട്ടുന്ന വാക്സിൻ, കേരളത്തിൽ സൗജന്യമായി നൽകുവാനായി എത്ര കോടി രൂപ വേണേലും കടമെടുക്കുമെന്നൊക്കെ സംസ്ഥാന ധനകാര്യമന്ത്രി തള്ളിമറിച്ചത്.. പക്ഷേ “അണ്ടിയോടടുത്തപ്പോൾ മാങ്ങയുടെ പുളിയറിഞ്ഞു” എന്നു പറഞ്ഞതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.. 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ മെയ് 1 മുതൽ ആരംഭിക്കാനിരിക്കേ, അത് സൗജന്യമായി ലഭ്യമാക്കുന്നതിനെ കുറിച്ച് കേരള സർക്കാർ ‘കമാ’ എന്നൊരക്ഷരം മിണ്ടുന്നില്ല.. 50% വാക്സിൻ പൊതുവിപണിയിൽ ലഭ്യമാകുന്ന ഈ സാഹചര്യത്തിൽ, അത് വില കൊടുത്ത് വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നു പറയാനുള്ള ആർജ്ജവം കേരള സർക്കാരിന് നഷ്ടപ്പെട്ടോ..? വ്യക്തമാക്കണം..
Also Read:കടന്ന് പോയത് രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലാത്ത ഒരാഴ്ച; കാരണമായത് കോവിഡ് വ്യാപനം
സൗജന്യമായി കിട്ടുന്നത് എന്തു കടം മേടിച്ചായാലും സൗജന്യമായി നൽകുമെന്നു പറഞ്ഞ് ആളെ പറ്റിക്കാൻ നടക്കുന്നവർ, വിലയ്ക്ക് വാങ്ങാനാകുന്നത് വാങ്ങി, സൗജന്യമായി നൽകുന്നതിനെ കുറിച്ച് പറയുമ്പോൾ ഉരുണ്ടുകളിക്കുകയാണ്.. അത് ചർച്ചയാകാതിരിക്കാനാണ് 9.7 ലക്ഷം വാക്സിൻ റിസർവ്വ് ഉള്ളപ്പോഴും “വാക്സിൻ കിട്ടാനില്ലേ.. കേന്ദ്രം തരുന്നില്ലേ…” എന്നും വിളിച്ച് കൂവി നടക്കുന്നത്..
കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ആകെ 2 കാര്യങ്ങൾ മാത്രമേ വെടിപ്പായി ചെയ്യാനറിയാവൂ എന്ന് മലയാളികൾ മനസ്സിലാക്കണം.
1. മോദിയെ തെറി വിളിക്കാൻ
2. മോദിയുടെ ചെലവിൽ ക്രെഡിറ്റ് അടിച്ചു മാറ്റുവാൻ
നിഷേധാത്മകതയിൽ വളർന്നു ശോഷിച്ച ഒരു പ്രത്യയശാസ്ത്രത്തിൽ നിന്നും ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ…?
വാൽക്കഷ്ണം : ഉത്തരേന്ത്യയിലേക്ക് ബൈനോക്കുലറും വച്ചിരിക്കുന്ന മലയാളി അറിയാനായി 2 വാക്ക്…
1) 27 കോടി ജനസംഖ്യയുള്ള UP യിൽ 18 വയസ്സിനു മുകളിലുളളവർക്ക് വാക്സിൻ യോഗി സർക്കാർ സൗജന്യമാക്കി
2) ആസ്സാം സർക്കാർ, വിപണിയിൽ നിന്നും 1 കോടി വാക്സിനുകൾ വാങ്ങാൻ ഓർഡർ നൽകി.
https://www.facebook.com/vaisakh.vaisu/posts/10222603796636045
Post Your Comments