കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള റെയില്‍വേ കെട്ടിടത്തില്‍വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി ചീരംവേലില്‍ അനീഷ് (32) ആണ് പിടിയിലായത്.
2017-ലാണ് കേസിനു ആസ്പദമായ സംഭവം. അസ്മാബി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ആര്‍.എം.എസിന് എതിര്‍വശത്തുള്ള പഴയ കെട്ടിടത്തിലെ മുറിയില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അനീഷിനെ അറസ്റ്റ് ചെയ്തു.
ജാമ്യത്തില്‍ ഇറങ്ങിയ അനീഷ് പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ഏലൂര്‍ ഹോട്ടലില്‍ പാചകക്കാരനായി അനീഷ് ജോലി ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments