![](/wp-content/uploads/2021/04/step-father.jpg)
കെന്റക്കി: ചില വിവാഹബന്ധങ്ങള്‍ സ്വര്‍ഗത്തില്‍ വെച്ചേ തീരുമാനിച്ചവയാണെന്നാണ് ചിലരുടെ വാദം. അത്തരത്തിലൊരു വിവാഹബന്ധമാണ് തങ്ങളുടേതെന്നാണ് യുഎസിലെ കെന്റക്കിയിലെ ഹരോഡ്‌സ്ബർഗിലെ 31 കാരിയായ എറിക ക്വിഗല്‍ പറയുന്നത്. മുന്‍ ഭര്‍ത്താവിന്റെ രണ്ടാനച്ഛനെയാണ് എറിക വിവാഹം ചെയ്തത്. 60 വയസ് പ്രായമുള്ള ജെഫിനെയാണ് എറിക തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്.
16ാം വയസിലാണ് എറിക ജെഫിനെ കാണുന്നത്. അന്ന് അദ്ദേഹത്തിന്റെ മകളുമായി ചങ്ങാത്തത്തിലായിരുന്നു എറിക. പിന്നീട് ആ ബന്ധം ജെഫിന്റെ മകനുമായുള്ള വിവാഹത്തിലെത്തി ചേരുകയായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ആ ബന്ധം തനിക്ക് അവസാനിപ്പിക്കേണ്ടി വന്നെന്ന് എറിക പറയുന്നു. ആ ബന്ധത്തില്‍ ഒരു കുഞ്ഞു പിറക്കുകയുണ്ടായെങ്കിലും ജെസ്റ്റിന്‍ എന്ന മുന്‍ ഭര്‍ത്താവുമായി തനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ വിവാഹമോചനം നേടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
എന്നാല്‍ പിന്നീട് താനും ജെസ്റ്റിന്റെ രണ്ടാനച്ഛന്‍ ജെഫിനുമായി പ്രണയത്തിലാവുകയായിരുന്നു. കുഞ്ഞ് തങ്ങള്‍ക്കിടയില്‍ ഒരു തടസമായില്ലെന്നും എറിക പറഞ്ഞു. പ്രണയത്തിന് പ്രായം ഒരു തടസമായില്ലെന്ന് ജെഫിനും വെളിപ്പെടുത്തി. ചില ബന്ധങ്ങള്‍ മറ്റുള്ളവര്‍ക്ക് കൗതുകമായി തോന്നാം എന്നാല്‍ തങ്ങള്‍ പരസ്പരം മനസിലാക്കി മുന്നോട്ട് പോവുകയാണ് ജീവിതം ആസ്വദിക്കുകയാണെന്നും യുവതി പറഞ്ഞു.
Post Your Comments