ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലും അവശ്യ ഭൂമിയും വിഭവങ്ങളും ഇല്ലാത്തതിനാലുമെന്ന് നടി കങ്കണ റണാവത്ത്. ‘ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശനമായ നിയമം ആവശ്യമാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും പിന്നീട് കൊല്ലപ്പെട്ടതും ആളുകളെ നിര്‍ബന്ധിച്ച് വന്ധ്യംകരിച്ചത് കൊണ്ടാണ്. എന്നാല്‍ ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുമ്പോള്‍ അങ്ങനെ ചെയ്യാതെ നിയമപരമായി മൂന്നാമത്തെ കുട്ടിയുള്ളവര്‍ക്ക് പിഴയോ തടവോ ഉണ്ടായിരിക്കണം’ -കങ്കണ ട്വീറ്റ് ചെയ്തു.
‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. എന്നാൽ ഇന്ത്യയിൽ ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ?’ -അതിന് മുമ്പ് പങ്കുവെച്ച ട്വീറ്റില്‍ കങ്കണ എഴുതി.
‘ജനസംഖ്യ വര്‍ധനവ് കാരണമാണ് രാജ്യത്തെ ജനങ്ങള്‍ മരിക്കുന്നത്. കണക്കുകള്‍ പ്രകാരമുള്ള 130 കോടിക്ക് പുറമെ മൂന്നാം ലോക രാജ്യത്ത് 25 കോടി അനധികൃത കുടിയേറ്റക്കാരുമുണ്ട്. കോറോണ വൈറസിനെതിരെ പൊരുതാന്‍ നമുക്ക് മികച്ച നേതൃത്വവും വാക്സിനേഷന് യജ്ഞവുമുണ്ട്. എന്നാല്‍ നമുക്കും ഉത്തരവാദിത്തമില്ലേ ’ -അവര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
പുതുതായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷം അഭിനയിക്കാന്‍ പോകുകയാണെന്ന് അടുത്തിടെ കങ്കണ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’യിലാണ് കങ്കണയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം എ.എല്‍. വിജയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
Post Your Comments