ന്യൂഡൽഹി: കൊറോണ വൈറസ് രോഗം ബാധിച്ച് ഡൽഹിയിൽ മൂന്നു മലയാളികൾ മരിച്ചു. തിരുവനന്തപുരം വർക്കല ഹരിതപുരം അയിരൂർ ഡെയ്സി കോട്ടേജിൽ ലിസി രാജൻ, അങ്കമാലി താബോർ തേലപ്പിള്ളി വീട്ടിൽ ടി.എ. ജോബി (48), സേവ്യർ ലൂയിസ് (64) എന്നിവരാണു കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ലിസിയുടെ ഭർത്താവ് രാജൻ ഗ്രേഷ്യസ് ഞായറാഴ്ചയും ജോബിയുടെ പിതാവ് ടി.വി. ആൻറണി കഴിഞ്ഞ വ്യാഴാഴ്ചയും കോവിഡ് ബാധിച്ചു മരണപ്പെട്ടു.
കൊറോണ വൈറസ് രോഗം ബാധിച്ചു ശാന്തി മുകുന്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ലിസി രാജനും മരിച്ചത്. ഭർത്താവ് രാജനും ഇവിടെ ചികിത്സയിലായിരുന്നു. ഡൽഹി എ.എസ്.എൻ സീനിയർ സെക്കൻഡറി സ്കൂളിലെ നഴ്സായിരുന്നു ലിസി. മകൻ: കെന്നി ഗ്രേഷ്യസ് (കാമറാമാന്‍, ജയ് ഹിന്ദ് ടിവി ഡൽഹി). മരുമകള്‍: അനു.
ഗാസിയാബാദ് ദിൽഷാദ് എക്സ്റ്റൻഷൻ-2ൽ താമസിച്ചിരുന്ന ടി.എ. ജോബി (സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണപ്പെട്ടത്. പിതാവ് ടി.വി. ആൻറണി ദിവസങ്ങൾക്കു മുമ്പാണ് മരിച്ചത്. അമ്മ: മേരി ആൻറണി. ഭാര്യ: മിനി ജോബി. മക്കൾ: ജെറിൻ, കെവിൻ.
മയൂർ വിഹാർ ഫേസ്-3 പോക്കറ്റ് ബി8 ഫ്ലാറ്റ് നമ്പർ 14ഇയിൽ സേവ്യർ ലൂയിസ് (64) കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: വിമലാ സേവ്യർ. മക്കൾ: സാവിലോ, സിൻഡ്രല.
Post Your Comments