മലപ്പുറത്ത് പി എസ് സി പരീക്ഷ എഴുതാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച എസ്എഫ്ഐ പ്രവർത്തകനെ തള്ളിപ്പറഞ്ഞ് പോരാളി ഷാജി. എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ പരോക്ഷമായി വിമർശിച്ച് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നോമ്പ് കാലമായാൽ വിവാദമുണ്ടാക്കാൻ കുത്തിതിരിപ്പുകാർ വരുമെന്നാണ് പോരാളി ഷാജിയുടെ വിമർശനം. മലപ്പുറത്ത് പി എസ് സി പരീക്ഷ എഴുതാൻ പോയപ്പോൾ ഉണ്ടായ അനുഭവം അഖിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനം.
‘നോമ്പ് കാലമായാൽ കുത്തിതിരിപ്പുകാർ ഭക്ഷണം കഴിക്കാൻ നേരെ മലപ്പുറത്തേക്ക് വരും, എന്നിട്ട് വിവാദം ഉണ്ടാക്കും ശരിയല്ലെ?- പോരാളി ഷാജി കുറിച്ചു. പോരാളി ഷാജിയുടെ പോസ്റ്റിനു താഴെ നിരവധി പേർ അഖിലിന് പിന്തുണയുമായി രംഗത്തുണ്ട്. അഖിലിനെ വിമർശിക്കുന്നവരുമുണ്ട്.
അഖിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:
ഇന്ന് psc ക്ക് മലപ്പുറത്ത് പോയപ്പോൾ ഉണ്ടായ അനുഭവമാണ്. വിശന്ന് കണ്ണ് കാണാതായപ്പോൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി നോമ്പ് ആയത് കൊണ്ട് പൊതുവെ ഹോട്ടലുകൾ ഇല്ല അതുകൊണ്ട് തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ഒരു ഹോട്ടൽ കണ്ട് പിടിച്ചത് കഴിക്കാൻ ഭക്ഷണം ഉണ്ട് പക്ഷേ അവിടെ ഇരുന്ന് കഴിക്കാൻ പറ്റില്ല വേണമെങ്കിൽ പാർസൽ തരാമെന്ന്. രണ്ട് മൂന്ന് ഹോട്ടലുകളിൽ ഇതേ മറുപടി. റോഡിൽ നിന്ന് കഴിക്കാൻ പറ്റാത്തോണ്ട് പാഴ്‌സൽ വാങ്ങിയില്ല വെറും വെള്ളം കുടിച്ച് എക്സാം എഴുതേണ്ടി വന്ന്. തിരിച്ചു വരുമ്പോളും മലപ്പുറം മുതൽ മഞ്ചേരിവരെ ഇത് തന്നെ അവസ്ഥ നോമ്പ് ആയത് കൊണ്ട് കടയിൽ ഇരുന്ന് കഴിക്കാൻ പറ്റില്ല. സത്യത്തിൽ നോമ്പ് എടുക്കുമ്പോൾ ഇങ്ങനെ വല്ല നിയമവുമുണ്ടോ? നോമ്പ് എടുക്കാത്തവനെയും പട്ടിണിക്കിടണമെന്ന് ചിലയിടത്ത് ബീഫ് കഴിക്കാൻ പറ്റില്ലെന്നൊക്കെ കേട്ടപ്പോൾ പുച്ഛിച്ചിരുന്നു അതൊക്കെ ഒരാളുടെ ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട്, എന്നാൽ ഇപ്പോൾ ഭക്ഷണം കഴിക്കണമെങ്കിൽ ബാക്കിയുള്ളവരുടെ ഇഷ്ടം സമയം എല്ലാം നോക്കണമെന്നൊരു തോന്നൽ. എന്റെ നാട്ടിലൊക്കെ ഹോട്ടൽ തുറന്നിട്ടുണ്ടെങ്കിൽ അവിടെന്ന് ഭക്ഷണം കിട്ടിയിരിക്കും. വെറും ഷോഡ മാത്രം കുടിച്ച് നിർബന്ധിത നിരാഹാരം എടുക്കേണ്ടി വന്നതിന്റെ ദേഷ്യത്തിൽ.
Post Your Comments