കൊച്ചി: കൊവിഡ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ്. കൊവിഡ് രണ്ടാം തരംഗം കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ ബാധിക്കുന്നതോടെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകാമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് വ്യക്തമാക്കിയത്.
Also Read:ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ? പ്രതിഭയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന് ആശങ്ക ഉണ്ടെന്നും ഇതിനെ മറികടക്കാന്‍ വന്‍ തോതിലുള്ള സംഭരണത്തിന് കണ്‍സ്യൂമര്‍ ഫെഡ് നടപടികള്‍ സ്വീകരിച്ചെന്നും എം മെഹബൂബ് വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ മരുന്ന് ക്ഷാമവും സംസ്ഥാനത്ത് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ.
‘ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറകെ മരുന്ന് ക്ഷാമവും കേരളം മുന്നില്‍ കാണേണ്ടതുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നും, ഭക്ഷ്യ വസ്തുക്കളും എത്തിക്കാന്‍ ത്രിവേണി മൊബൈല്‍ ഔട്ട് ലെറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറമെ വിവിധ തലത്തിലുള്ള മെഡിക്കല്‍ കിറ്റുകള്‍’ കണ്‍സ്യൂമര്‍ ഫെഡ് രംഗത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments