COVID 19Latest NewsIndiaNews

മാസ്ക് എവിടെയെന്ന് ചോദിച്ച പോലീസുകാരോട് വിചിത്ര വാദവുമായി ‌​ യുവാവ് ; വീഡിയോ വൈറല്‍

റായ്പൂര്‍ : മാസ്​ക്​ വയ്​ക്കാതെ സ്​കൂട്ടറില്‍ കറങ്ങിയ യുവാക്കളെ പൊലീസ്​ പിടിച്ചപ്പോള്‍ ഉന്നയിച്ചത് വിചിത്രവാദം. താന്‍ റായ്​പൂര്‍ മേയര്‍ അജാസ്​ ദേബാറിന്‍റെ അനന്തിരവന്‍ ​ആണെന്നും മാസ്​ക്​ വയ്​ക്കില്ലെന്നുമായിരുന്നു യുവാവ്​ പറഞ്ഞത്​.

Read Also : കേരളത്തിന് 5 ഓക്‌സിജന്‍ പ്ലാന്റ് ‍പണിയാന്‍ പണം നല്‍കിയത് കേന്ദ്രസർക്കാർ ; കണക്കുകൾ പുറത്ത് 

സ്​കൂട്ടറില്‍ കറങ്ങിയ രണ്ട്​ യുവാക്കളെയാണ്​ റായ്​പൂര്‍ പൊലീസ്​ തടഞ്ഞത്​. തുടര്‍ന്ന്​ മാസ്​ക്​വയ്​ക്കാന്‍ ആവശ്യ​പ്പെട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവാവ്​ പൊലീസിനോട്​ തട്ടിക്കയറുകയായിരുന്നു. പൊലീസുകാരെ സ്​ഥലം മാറ്റുമെന്നും യുവാവ്​ ഭീഷണിപ്പെടുത്തി. തന്‍റെ മുന്നില്‍ സാവധാനം സംസാരിക്കണമെന്നും ഇയാള്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.

മാസ്​ക്​ ധരിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുമെന്നായി യുവാവ്​. തുടര്‍ന്ന്​ ഇയാള്‍ ഫോണില്‍ ആരെയോ ബന്ധപ്പെടുന്നതും വീഡിയോയില്‍ കാണാം. യുവാവ്​ മേയര്‍ അജാസ്​ ദേബാറിന്‍റെ അനന്തിരവന്‍ തന്നെയാണെന്നാണ്​ സൂചന. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തതനുസരിച്ച്‌​ യുവാവിന്​ പിന്നീട്​ പൊലീസ്​ 500രൂപ പിഴ ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button