റിയാദ്: സൗദിയില്‍ തുടര്‍ച്ചയായി ഇന്നും ആയരിത്തിന് മുകളില്‍ പുതിയ കൊവിഡ് ബാധിതര്‍. ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി 1028 പേരിലാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് രോഗബാധിതരില്‍ 824 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.
രാജ്യത്ത് ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,08,038 ആയി ഉയർന്നിരിക്കുന്നു. ഇതില്‍ 3,91,362 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ആകെ മരണസംഖ്യ 6,858 ആയി. 9,818 പേര്‍ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 1,145 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 431, മക്ക 220, കിഴക്കന്‍ പ്രവിശ്യ 157, മദീന 45, അസീര്‍ 45, ജീസാന്‍ 30, തബൂക്ക് 25, അല്‍ഖസീം 22, വടക്കന്‍ അതിര്‍ത്തി മേഖല 14, നജ്‌റാന്‍ 13, ഹായില്‍ 11, അല്‍ജൗഫ് 10, അല്‍ബാഹ 5.
Post Your Comments