COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച് കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്. 568 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.

മുംബൈയില്‍ മാത്രം 7,684 പേര്‍ക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 54,985രോഗമുക്തരായി. 40,27,827പേരാണ് ആകെ രോഗബാധിതരായത്. 6,95,747പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 23,558പേര്‍ക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 116പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 6,412 പേര്‍ രോഗമുക്തരായി. ആന്ധ്രയില്‍ 9,716പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,359പേര്‍ രോഗമുക്തരായി. 38പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു.

ഗുജറാത്തില്‍ 12,553പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 125പേര്‍ മരിച്ചു. 4,802പേര്‍ രോഗമുക്തരായി. 4,40,731പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,740പേര്‍ മരിച്ചു. കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button