COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം

കോവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച്‌ നടത്താൻ നിരീക്ഷകരുടെ നിർദ്ദേശം. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 43 സീറ്റുകളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.

ഏപ്രില്‍ അവസാനം നടക്കുന്ന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച്‌ നടത്താന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കമ്മീഷനോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. നിരീക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ഒരു ഘട്ടമായി നടത്തുന്നതിന് കൂടുതല്‍ സേനയെ വിന്യസിക്കേണ്ടി വരുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

‘ആശങ്ക വേണ്ട, ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെയും കോവാക്‌സിന്‍ പ്രതിരോധിക്കും’; ഐ.സി.എം.ആര്‍

തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തണമെന്ന് ഭരണകക്ഷിയായ തൃണമൂല്‍ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴ്, എട്ട് ഘട്ടങ്ങള്‍ ഒന്നിച്ച്‌ നടത്താന്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അജയ് നായക്, വിവേക് ദുബെ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാര്‍ശ ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ നടത്തണമെന്ന കാര്യത്തിൽ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
‘നിലവില്‍ 1000 കമ്ബനി കേന്ദ്രസേനയേയാണ് ബംഗാളില്‍ വിന്യസിച്ചിട്ടുള്ളത്. അടുത്ത ഘട്ട തിരഞ്ഞെടുപ്പ് വളരെ അടുത്തായതിനാല്‍ അതില്‍ ഒന്നും ചെയ്യാനാകില്ല. കോവിഡിന്റെ ഗൗരവ സാഹചര്യത്തില്‍ അവസാന രണ്ടു ഘട്ടങ്ങള്‍ ഒരുമിച്ച്‌ നടത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button