ഇന്തോനേഷ്യ: കുട്ടികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ പേര് എങ്ങനെ നല്‍കാമെന്ന ആലോചനയിലാണ് ഇപ്പോഴത്തെ മിക്ക മാതാപിതാക്കളും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സിനിമകള്‍, കോമ്പിനേഷന്‍ കോഡുകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, റാന്‍ഡം നമ്പറുകള്‍, കൂടാതെ ഇഡിയംസ് എന്നിങ്ങനെ വെറൈറ്റി പേരുകളാണ് നല്‍കുന്നത്.
കോവിഡ്, കൊറോണ എന്നുവരെ കുട്ടികള്‍ക്ക് ചില മാതാപിതാക്കള്‍ പേര് നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഒരു പിതാവ് തന്റെ കുഞ്ഞിന് നല്കിയ പേര് കേട്ടാല്‍ ആരുമൊന്ന് അമ്പരയ്ക്കും. ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍’ എന്നാണ് ഇദ്ദേഹം നവജാത ശിശുവിന് നല്കിയ പേര്. സ്ലാമേറ്റ് ‘യോഗ’ വഹ്യുദി എന്ന് പേരുള്ള വ്യക്തിയാണ് തന്റെ ആണ് കുഞ്ഞിന് അല്പം കടന്ന പേര് നല്‍കിയത്.
ഭാര്യ റീറിന്‍ ലിന്‍ഡ ട്യൂണ്‍ഗള്‍ ഗാഭിണിയായപ്പോള് തന്നെ ആണ്കുഞ്ഞാണെങ്കില് തന് പേര് നിശ്ചയിക്കുമെന്നും പെണ് കുഞ്ഞാണെങ്കില്‍ ഭാര്യയ്ക്ക് പേരിടാം എന്നും വഹ്യുദി കരാറിലെത്തിയിരുന്നു. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തോടുള്ള ആദര സൂചകമായാണ് ഇദ്ദേഹം കുഞ്ഞിന് ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍’ എന്ന പേരിട്ടത്.
‘ദിനാസ് കമ്യൂണികാസി ഇന്‍ഫോമാറ്റിക സ്റ്റാറ്റിസ്റ്റിക്’ എന്നാണ് ഇദ്ദേഹം നല്കിയ പേര്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഡിപ്പാര്‍ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍. വഹ്യുദിയുടെയും റീറിന്റെയും കുടുംബത്തില്‍ പലര്‍ക്കും ഈ പേര് തീരെ പിടിച്ചിട്ടില്ല. പലരും ഈ പേര് മാറ്റാന്‍ വഹ്യുദിയെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഇദ്ദേഹം.
Post Your Comments