
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ശിവദ. സിനിമ പോലെത്തന്നെ യോഗയും ഫിറ്റ്നസും ശിവദയുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരെ ഫിറ്റ്നസ് ലോകത്തേക്ക് കൊട്ടിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും ശിവദ നടത്താറുണ്ട്.
“ദിവസവും ഒരു മണിക്കൂർ യോഗയ്ക്കായി മാറ്റിവെക്കും. ആഹാരത്തിൽ കുറച്ചു നിയന്ത്രണമൊക്കെയുണ്ടെന്നേയുള്ളൂ. മധുരം അധികം കഴിക്കാറില്ല. രാത്രി 7 നു മുൻപ് ഡിന്നർ കഴിക്കും. നന്നായി വെള്ളം കുടിക്കും. ഇതൊക്കെയാണ് എന്റെ ഡയറ്റിങ് എന്നു പറയാം. എല്ലാവരും പറയുന്ന പോലെ അത്ര വലിയ ഡയറ്റൊന്നും പരീക്ഷിക്കുന്ന ആളല്ല ഞാൻ. യോഗയും ഡാൻസുമാണ് എന്റെ ശരീരം ഫിറ്റ് ആക്കി നിർത്തുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നത് പണ്ടു മുതലേ കുറവാണ്”. ശിവദ പറഞ്ഞു.
Post Your Comments