ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡിനെ ചെറുക്കാൻ കടുത്ത നടപടികളുമായി യോഗി സർക്കാർ. ഇതിന്റെ ഭാഗമായി കോവിഡ് പകർച്ചവ്യാധി നിയമം 2020 ഭേദഗതി ചെയ്തു. ഇതോടെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും.
Also Read: തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിൽ 52 പേർക്ക് കോവിഡ്; നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1,000 രൂപയായിരുന്നു പിഴയിനത്തിൽ സർക്കാർ ഇതുവരെ ഈടാക്കിയിരുന്നത്. എന്നാൽ, നിയമ ഭേദഗതി നടപ്പിലാക്കിയതോടെ പിഴ 1,000 രൂപയിൽ നിന്നും 10,000 രൂപ ആയി ഉയർന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരിൽ നിന്നും 500 രൂപയാണ് ഇനി മുതൽ പിഴയായി ഈടാക്കുകയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
രോഗ വ്യാപനം കുറയ്ക്കാൻ സംസ്ഥാനത്ത് അടുത്തിടെ വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എല്ലാ ജില്ലകളിലും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമായതിനാൽ തന്നെ പഴുതടച്ച സുരക്ഷയൊരുക്കാനുള്ള പരിശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ.
Post Your Comments