Latest NewsFootballNewsSports

ടോട്ടൻഹാമിനെ ഇനി റയാൻ മേസൺ നയിക്കും

ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ടോട്ടൻഹാം താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു. ഈ സീസൺ അവസാനം വരെ മേസൺ ആകും ടോട്ടൻഹാമിനെ പരിശീലിപ്പിക്കുക. 29കാരനായ റയാൻ മേസൺ മുൻ ടോട്ടൻഹാം താരമാണ്. 2016 വരെ ടോട്ടൻഹാമിന്റെ താരമായിരുന്ന മേസൺ ക്ലബിനായി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഹൾസിറ്റിക്കെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ താരം ഫുട്ബോളിൽ നിന്ന് വിരമിക്കുകയായിരുന്നു. അവസാന കുറച്ച് കാലമായി ടോട്ടൻഹാമിന്റെ അക്കാദമിയിലും മറ്റുമായി പ്രവർത്തിക്കുകയിരുന്നു അദ്ദേഹം. തുടർന്ന് സ്പർസ്‌ പ്ലയർ മാനേജ്മെന്റ് ഹെഡായി കഴിഞ്ഞ വർഷം നിയമിക്കപ്പെട്ടു. ബുധനാഴ്ച സതാംപ്ടണിനെതിരായ മത്സരമാകും മേസന്റെ കീഴിലെ ആദ്യ മത്സരം. ചുമതല ഏൽക്കുന്നതിലൂടെ പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി മേസൺ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button