മുംബൈ: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൈത്താങ്ങായി ടാറ്റ ഗ്രൂപ്പ്. ഓക്‌സിജൻ ദൗർലഭ്യം പരിഹരിക്കാൻ 200 മുതൽ 300 ടൺ വരെ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ദിനംപ്രതി വിവിധ സർക്കാരുകൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ടാറ്റ അറിയിച്ചു. ടാറ്റ സ്റ്റീൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
Also Read: നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി; ഒരാൾ പിടിയിൽ
‘കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്ക് മെഡിക്കൽ ഓക്‌സിജൻ നിർണായക ഘടകമാണ്. ദേശീയ തലത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾ 200-300 ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ദിനംപ്രതി വിവിധ സർക്കാരുകൾക്കും ആശുപത്രികൾക്കും വിതരണം ചെയ്യുന്നുണ്ട്. നമ്മൾ ഒരുമിച്ചാണ് പോരാടുന്നത്. അതിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും’. ടാറ്റ സ്റ്റീൽ ട്വിറ്ററിൽ കുറിച്ചു.
ടാറ്റയ്ക്ക് പുറമെ ജിൻഡാൽ സ്റ്റീൽസ്, രാജ്യത്തെ ഏറ്റവും വലിയ ഉരുക്ക് കമ്പനിയായ സെയിൽ എന്നിവരും അടിയന്തിര ആവശ്യം പരിഗണിച്ച് ഓക്‌സിജൻ വിതരണത്തിൽ പങ്കാളികളായിരുന്നു. ഒഡീഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ജിൻഡാൽ സ്റ്റീൽസ് 50-100 ടൺ ഓക്‌സിജൻ ദിനംപ്രതി വിതരണം ചെയ്യുന്നുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ 33,300 ടൺ ഓക്‌സിജൻ വിതരണം ചെയ്തതായി സെയിലും ട്വീറ്റ് ചെയ്തു.
Post Your Comments