Latest NewsIndiaNews

കന്യകാ പരിശോധനയിൽ പരാജയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്യാൻ ഇട്ടുകൊടുക്കുമെന്ന് ഭർത്താവ്; ക്രൂരത വിവരിച്ച് യുവതി

വിവാഹശേഷമുള്ള കന്യകാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സഹോദരിമാരെ ഭർത്താക്കൻമാർ ഉപേക്ഷിച്ചതായി പരാതി. വധു കന്യകയാണോ എന്ന് ഉറപ്പ് വരുത്തുന്ന വെള്ളത്തുണി പരിശോധനയിലാണ് സഹോദരിമാരിൽ ഒരാൾ പരാജയപ്പെട്ടത്. ഇതോടെയാണ് രണ്ട് പേരെയും അവരവരുടെ ഭർത്താക്കൻമാർ ഉപേക്ഷിച്ചത്. സംഭവത്തിൽ യുവതി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രിയിലെ ഖോലാപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് . കാഞ്ചർബട്ട് വിഭാഗത്തിൽ പെടുന്ന രണ്ട് സഹോദരികളുടെയും വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. സന്ദീപ് കാഞ്ചർബട്ട് എന്നയാളെ വിവാഹം ചെയ്ത യുവതിക്കാണ് കന്യക പരിശോധനക്ക് വിധേയ ആകേണ്ടി വന്നത്. പരിശോധനയിൽ പരാജയപ്പെട്ടതോടെ യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സന്ദീപിന്റെ മാതാവ് ശോഭ യുവതിയെ വിവാഹത്തിന് ശേഷം ശാരീരികമായി ഉപദ്രവിച്ചിരുന്നു. മുഖത്തടിക്കൽ, ശരീരം വേദനിപ്പിക്കൽ തുടങ്ങിയ കൃത്യങ്ങളാണ് യുവതിക്കെതിരെ ഇവർ ചെയ്തിരുന്നത്.

Read Also  :  കൊല്ലത്ത് കോവിഡ് ബാധിച്ച്‌ ഹോമിയോ ഡോക്ടര്‍ മരിച്ചു

“ഡിന്നർ കഴിക്കാനായി ഞങ്ങളോട് റെഡിയായി വരാൻ പറഞ്ഞു. മറ്റ് കുടുംബങ്ങളും സ്ഥലത്ത് ഉണ്ടായിരുന്നു. കിടക്ക വെള്ള തുണി വിരിച്ച് തയ്യാറാക്കിയിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു,” കന്യകപരിശോധനക്ക് ഇരയായ യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എനിക്ക് രക്തം വന്നില്ല, പിന്നാലെ എന്നെ അവർ ദുർനടപ്പുകാരി എന്ന് വിളിച്ചു. ബലാത്സംഗം ചെയ്യാൻ പലർക്കായി തന്നെ ഇട്ടുകൊടുക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്താനും തുടങ്ങി,അൽപ്പമെങ്കിലും ആത്മാഭിമാനം അവേശേഷിക്കുന്നുണ്ട് എങ്കിൽ ഞാൻ വീട്ടിലേക്ക് തിരികെ പോവുകയോ സ്വയം അത്മഹത്യ ചെയ്യുകയോ ചെയ്യേണ്ടതുണ്ടെന്നും, അല്ലാത്ത പക്ഷം നിന്നെ അവർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതമാക്കുമെന്നും ഭർത്താവ് തന്നോട് പറഞ്ഞെന്നും യുവതി കൂട്ടിച്ചേർത്തു.

Read Also  :   ‘ഇതെന്താ പ്രേതമോ?’ ടൂറിസ്റ്റ് ഗൈഡിന്റെ ക്യാമറയില്‍ പതിഞ്ഞ സ്ത്രീയുടെ കാലുകണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

കന്യകാ പരിശോധനയിൽ പരാജയപ്പെട്ടതോടെ ഭർത്താവിന്റെ കുടുംബം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. തുടർന്ന് ജാതി പഞ്ചായത്ത് വിളിച്ചു കൂട്ടി വിവാഹ മോചനം നടത്തുകയും പയ്യന് പുനർവിവാഹത്തിന് ഉള്ള അനുമതി നൽകിയെന്നും യുവതി ആരോപിക്കുന്നു.

അതേസമയം, യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താക്കൻമാർക്കും ഇവരുടെ കുടുംബത്തിനും എതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കുടുംബങ്ങളെ പിന്തുണക്കുകയും വിവാഹ മോചനം നടത്തുകയും ചെയ്ത ജാതി പഞ്ചായത്തിലെ അംഗങ്ങൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button