മുംബൈ : മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ
സഞ്ജയ് ഗെയ്ക്ക്‌വാദ്.
Read Also : ഹനുമാന് സിന്ദൂരം അര്‍പ്പിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
കൊറോണ വൈറസിനെ കണ്ടുപിടിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വായിൽ ഇടുമെന്ന് ഗെയ്ക്ക്‌വാദ് പറഞ്ഞു. വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു എംഎൽഎയുടെ പരാമർശം.
അനധികൃതമായി വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിർ ശേഖരിക്കുന്ന ഫാർമ കമ്പനിയ്‌ക്കെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എംഎൽഎയുടെ പ്രതികരണം. കൊറോണ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞാൽ അതിനെ പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വായിൽ ഇടുമെന്നായിരുന്നു ഗെയ്ക്ക്‌വാദിന്റെ പരാമർശം. പ്രതിരോധ മരുന്നിന്റെ പേരിൽ ഫഡ്‌നാവിസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഗെയ്ക്ക്‌വാദ് ആരോപിച്ചു.
Post Your Comments