COVID 19CinemaMollywoodLatest NewsKeralaNewsEntertainment

തീയറ്ററുകളിൽ പ്രതിസന്ധിയുമായി വീണ്ടും കോവിഡ്, പുതിയ ചിത്രങ്ങളുടെ റിലീസ് വൈകും

കോവിഡ് രണ്ടാംതരംഗം ശക്തമായതോടെ തിയേറ്ററുകളിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. രാത്രി ഏഴുമണിയോടെ പ്രദർശനം അവസാനിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇതോടെ റിലീസിംഗ് കാത്തിരുന്ന വമ്പൻ ചിത്രങ്ങൾ ഉൾപ്പെടെ വീണ്ടും പ്രതിസന്ധിയിലായി.

മോഹൻലാലിന്റെ ‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’, ഫഹദിന്റെ ‘മാലിക്’ എന്നീ ചിത്രങ്ങളുടെ റിലീസ് വീണ്ടും മാറ്റി വച്ചേക്കും. മെയ് 13-നാണ് രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വീണ്ടും സംസ്ഥനത്ത് വ്യാപിച്ചതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുകയായിരുന്നു.

പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ ‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കി. ‘മാലിക്കി’ന്‍റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമാതാവ് ആന്‍റോ ജോസഫ് പറഞ്ഞു. എന്നാൽ മെയ്-13 ന് തന്നെ മാലിക് റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റോ ജോസഫ് പറയുന്നു.

രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായര്‍ ചിത്രം ‘ഖോ ഖോ’യുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button