COVID 19Latest NewsKeralaNews

കോവിഡ്​ വ്യാപനം : മോ​ട്ടോര്‍ വാഹന വകുപ്പിന്​ ‘ഫോം ജി’ സമര്‍പ്പിച്ച്‌ ​സർവീസുകൾ നിർത്തി സ്വകാര്യ ബസുകൾ

കോഴിക്കോട്​ : കോവിഡ്​ വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ നിയ​ന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മോ​ട്ടോര്‍ വാഹന വകുപ്പിന്​ ‘ഫോം ജി’ സമര്‍പ്പിച്ച്‌ ​ സ്വകാര്യ ബസുകള്‍ ഷെഡില്‍ കയറ്റാന്‍ നീക്കം.

Read Also : വാഹനം നിര്‍ത്തി രേഖകൾ പരിശോധിക്കുന്ന നടപടി നിര്‍ത്തിവെച്ച്‌​ മോ​ട്ടോര്‍ വാഹന വകുപ്പ്

ജില്ലയില്‍ 45 ശതമാനം സ്വകാര്യ ബസുകള്‍ ഇതിനകം സര്‍വിസ്​ നിര്‍ത്തിവെച്ചതായാണ്​ കണക്ക്​. ഫോറം ജി സമര്‍പ്പിച്ചാല്‍ ഉപയോഗിക്കാത്ത ബസിന്​ നികുതി, ഇന്‍ഷുറന്‍സ്​ തുടങ്ങിയവ അട​ക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ ബസ്​ നിര്‍ത്തിയിടുന്നതാണ്​ മെച്ചമെന്നാണ്​ സ്വകാര്യബസ്​ ഉടമകള്‍ പറയുന്നത്​. അതേസമയം, നികുതിയിളവിലാണ്​ ബസുകള്‍ ഇപ്പോള്‍ സര്‍വിസ്​ നടത്തുന്നത്​. മേയ്​ മാസത്തില്‍ ഈ ഇളവ്​ അവസാനിക്കും.

കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന്​ ഒരു വര്‍ഷത്തോളമായി ബസുകള്‍ക്ക്​ നികുതിയില്ല. വാഹനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തി ടെസ്​റ്റ്​ ​ബ്രേക്ക്​ എടുക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പോലും സര്‍വിസ്​ മുതലാവുന്നില്ലെന്നാണ്​ ഉടമകള്‍ പറയുന്നത്​. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതിന്​ പിന്നാലെ നിന്ന്​ യാത്ര അനുവദിക്കുന്നില്ലെന്ന്​ വന്നതാണ്​ കൂടുതല്‍ പ്രതിസന്ധിക്ക്​ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button