രാജ്യത്ത് കോവിഡ് രണ്ടാം തരംഗം യുവാക്കളെയാണ് ഏറ്റവും അപകടകരമായി ബാധിക്കുന്നതെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ, അത്തരം വാദങ്ങൾക്ക് പിൻബലമേകുന്ന തെളിവുകളില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
കോവിഡിന്‍റെ രണ്ട് ഘട്ടങ്ങളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കണക്കുകൾ അനുബന്ധമായി ഉയർത്തിക്കാണിച്ചാണ് ഐ.സി.എം.ആർ ഇത് വ്യക്തമാക്കിയത്. രോഗികളിലെ മരണ അനുപാതം 2020ലും 2021ലും ഒരുപോലെയാണെന്നും ഐ.സി.എം.ആർ പറഞ്ഞു.
ഇന്ത്യയിലെ 40 ആശുപത്രികളിലെ 9485 രോഗികളുടെ ഡേറ്റയാണ് ഐ.സി.എം.ആർ വിശകലനം ചെയ്തതിൽ,
ആശുപത്രിയിൽ അഡ്മിറ്റായ കോവിഡ് രോഗികളിൽ 70 ശതമാനവും 40 വയസിന് മുകളിൽ പ്രായമുള്ളവരാണ്. അതേസമയം ആദ്യ തരംഗത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ രോഗികൾക്ക് ഓക്സിജൻ ആവശ്യമാണെന്നാണ് ഐ.സി.എം.ആറിന്‍റെ കണ്ടെത്തൽ.
Post Your Comments