ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെ, ന്യൂസിലാന്‍റ്, ഹോങ്കോങ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങല്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
Read Also : സംസ്ഥാനത്ത് ബിവറേജസുകളുടെ പ്രവർത്തന സമയം കുറച്ച് ഉത്തരവിറങ്ങി
യുഎസ് ഇന്ത്യയിലേക്ക് യാത്ര ഒഴിവാക്കാന്‍ പൗരന്മാരെ വിലക്കിയിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസിലാന്‍റ് ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്ക് സമ്പൂർണ്ണ വിലക്ക് ഏര്‍പ്പെടുത്തി. ഹോങ്കോംഗും ഫിലിപ്പൈന്‍സും പാകിസ്ഥാനും ഇന്ത്യയെ കോവിഡ് പടരാന്‍ സാധ്യതയുള്ള അതീവ അപകടകരമായ രാജ്യമായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ 14 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ ഇന്ത്യയെ കാറ്റഗറി സി-ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതുമൂലം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കോ യാത്ര വിലക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബൈശാഖി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിന്നും 800 പേര്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു.
യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതിന് ശേഷം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതു പ്രകാരം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രം ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മടങ്ങാം. ഇന്ത്യയില്‍ നിന്നുള്ള മറ്റെല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി.
യുഎസ് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് യാത്ര അത്യാവശ്യമെങ്കില്‍ വാക്‌സിനെടുത്ത ശേഷം ആകാമെന്നും യുഎസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.
Post Your Comments