കൊച്ചി: രാജ്യത്ത് പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില 809 രൂപയാണ്. എന്നാൽ വെറും 9 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഗ്യാസ് സിലിണ്ടർ ലഭിക്കും. ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം ആണ് ഉപഭോക്താക്കൾക്ക് ആശ്വാസമേകി ഗ്യാസ് സിലിണ്ടറുകൾക്ക് ബമ്പർ ഓഫർ പ്രഖ്യാപിച്ചത്.
Read Also : മൂന്നുപേരെ വെടിവെച്ചു കൊല്ലുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ
പേടിഎമ്മിന്റെ ക്യാഷ്ബാക്ക് ഓഫറിലൂടെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഏപ്രിൽ 30 വരെയാണ് ഓഫറിന്റെ കാലാവധി. പേടിഎം വഴി ആദ്യമായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും പണമടയ്ക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഓഫർ ബാധകമാകുകയുള്ളൂ.
ക്യാഷ്ബാക്ക് ലഭിക്കാൻ കുറഞ്ഞത് 500 രൂപയുടെ പേയ്മെന്റെങ്കിലും നടത്തണം. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് ബിൽ പേയ്മെന്റിന് ശേഷം 800 രൂപ ക്യാഷ്ബാക്ക് മൂല്യമുള്ള ഒരു സ്ക്രാച്ച് കാർഡ് ആണ് ലഭിക്കുക. ക്യാഷ്ബാക്കിനായി ഈ സ്ക്രാച്ച് കാർഡ് തുറക്കണം. 10 രൂപ മുതൽ 800 രൂപ വരെയുള്ള ക്യാഷ്ബാക്ക് ആണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്.
സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?
പേടിഎം ആപ്പ് തുറക്കുക
ഹോം സ്‌ക്രീനിലെ ‘show more’ ക്ലിക്ക് ചെയ്യുക.
ഇടതുവശത്ത് കാണുന്ന ‘recharge and pay bills’ ഓപ്ഷനിൽനിന്ന് Book a Cylinder തിരഞ്ഞെടുക്കുക.
ഭാരത് ഗ്യാസ്, ഇൻഡെയ്ൻ ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിവയിൽനിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ എൽപിജി ഐഡിയോ നൽകുക.
വിശദാംശങ്ങൾ നൽകിയ ഉടൻ എൽപിജി ഐഡി, ഉപഭോക്തൃ നാമം, ഏജൻസി നാമം എന്നിവ സ്ക്രീനിൽ കാണാനാകും.
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഗ്യാസ് സിലിണ്ടറിനായി ഈടാക്കുന്ന തുക ചുവടെ കൊടുത്തിട്ടുണ്ടാകും.
ഗ്യാസ് ബുക്കിങ്ങിനുള്ള പ്രമോ കോഡ് നൽകുക.
Post Your Comments