കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നാളെ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി.
‘നാളെ രാത്രി എട്ട് മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. എല്ലാ മന്ത്രിമാരും ചേര്‍ന്നാണ് മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചത്. ഇപ്പോള്‍ ഇത് അദ്ദേഹത്തിന്റെ പരിഗണനയിലാണ്’, രാജേഷ് തോപെ അറിയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രണാതീതമായതിനാൽ മഹാരാഷ്ട്രയില്‍ ഉടന്‍തന്നെ സമ്പൂര്‍ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചനകൾ ലഭ്യമായിരുന്നു. സംസ്ഥാനത്ത് ഈ മാസം ആദ്യം തന്നെ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ദിവസേന 50,000 ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments