തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ വീഴ്ചയില്ലെന്ന് നിരീക്ഷിച്ച കോടതി കെ ടി ജലീലിൻ്റെ അധികാര ദുർനിവിയോഗം ശരിവെച്ചു. ഇതോടെ, ബന്ധുനിയമനത്തിൽ കെ ടി ജലീലിന് തിരിച്ചടിയായിരിക്കുകയാണ്.
Also Read:നായയ്‌ക്കൊപ്പം ചേര്‍ന്ന് കിടന്ന് പൂച്ച- ഹൃദയസ്പര്‍ശിയായ ഈ വീഡിയോ കണ്ടത് 2 ദശലക്ഷത്തിലധികം ആളുകള്‍
ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്‍റെ വാദം. തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ലെന്നും ജലീൽ വാദിച്ചു.
ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ജലീലിന്‍റെ ആവശ്യത്തെ സർക്കാരും പിന്തുണച്ചിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13 ന് ഹർജിയിൽ വാദം തുടരുന്നതിനിടെ ജലീൽ രാജിവെച്ചു.
Post Your Comments